മൂവാറ്റുപുഴ നഗര റോഡ് വികസനം : റോഡരികിൽ കേബിള്ക്കൂന; പരാതിയുമായി കൗൺസിലർ
1545821
Sunday, April 27, 2025 5:08 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത കേബിളുകള്‍ റോഡരികുകളില്‍ കൂട്ടിയിട്ടിരിക്കുന്നതിനെതിരെ പരാതിയുമായി നഗരസഭാ കൗണ്‍സിലര്‍ ജിനു ആന്റണി.
പിഒ ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെയുള്ള ഭാഗത്തെ വൈദ്യുത പോസ്റ്റുകള്‍ നീക്കം ചെയ്ത് വരികയാണെങ്കിലും പോസ്റ്റുകളില്‍നിന്ന് നീക്കം ചെയ്ത ഇന്റര്‍നെറ്റ് കേബിളുകളടക്കമുള്ളവ റോഡിലും നടപ്പാതകളിലുമായി കൂട്ടിയിട്ടിരിക്കുന്നതിനെതിരെ മൂവാറ്റുപുഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും തഹസീല്ദാര്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്ന കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിരവധി തവണ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് ജിനു ആന്റണി പറഞ്ഞു.
കേബിളുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേർത്തു.