ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ
1545813
Sunday, April 27, 2025 5:05 AM IST
കോതമംഗലം: ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ. ആസം മോറിഗോണ്‍ സ്വദേശി അജിജുല്‍ ഇസ്ലാം (39) ആണ് അറസ്റ്റിലായത്. 6.861 ഗ്രാം ഹെറോയിനുമായി കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്തുവച്ചാണ് പ്രതിയെ പിടികൂടിയത്.
കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.