മലിഗ്നന്റ് ബോണ്‍ ട്യൂമര്‍ കോഴ്സ് ഇന്ന് സമാപിക്കും
1545810
Sunday, April 27, 2025 5:05 AM IST
കൊച്ചി: അമൃത ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന മലിഗ്നന്റ് ബോണ്‍ ട്യൂമര്‍ കോഴ്സ് ഇന്ന് സമാപിക്കും. മലിഗ്നന്റ് ബോണ്‍ ട്യൂമറുകൾ സംബന്ധിച്ച് അടിസ്ഥാന ബോധവത്കരണം നടത്തുന്നതിനായി തിയറിയുടെയും കേസ് ചര്‍ച്ചകളുടെയും സഹായത്തോടെ ആണ് കോഴ്സ് നടക്കുന്നത്.
കോഴ്സിന്റെ ഉദ്ഘാടനം അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു. കൊച്ചി അമൃത ആശുപത്രി ഓര്‍ത്തോപ്പീഡിക്സ് വിഭാഗം മേധാവിയും ഓര്‍ഗനൈസിംഗ് ചെയര്‍മാനുമായ ഡോ. കെ.കെ. ചന്ദ്രബാബു,
ചീഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. പ്രതാപന് നായര്‍, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. അജോയ് മേനോന്, അമല ആശുപത്രി ഓര്‍ത്തോപ്പീഡിക്സ് വിഭാഗം മേധാവി ഡോ. ഡൊമിനിക് പുത്തൂര്‍ തുടങ്ങിയവരും പങ്കെടുത്തു.