സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ബോട്ട് ജെട്ടി ഉദ്ഘാടനം നാളെ
1545801
Sunday, April 27, 2025 4:54 AM IST
ആലുവ: തുരുത്ത് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ നിർമിച്ച ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നാളെ ബെന്നി ബഹനാൻ എംപി നിർവ്വഹിക്കും.
ജില്ലാ പഞ്ചായത്ത് വികസനഫണ്ടായ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് ജെട്ടി നിർമിച്ചത്. കൊച്ചി കപ്പൽശാലയുടെ ഫണ്ടിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച സോളാർ ബോട്ടും ഇവിടെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.