എഎൽസിഎ മൂവാറ്റുപുഴ മേഖല രൂപീകരണം നാളെ
1516872
Sunday, February 23, 2025 4:05 AM IST
മൂവാറ്റുപുഴ: അലുമിനിയം ലേബർ കോണ്ട്രാക്റ്റ് അസോസിയേഷൻ (എഎൽസിഎ) മൂവാറ്റുപുഴ മേഖല രൂപീകരണ സമ്മേളനം നാളെ വൈകുന്നേരം 5.30ന് വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് സജി ആന്റണി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ആബിൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, അംഗത്വ വിതരണവുമുണ്ടാകും.