വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
1516609
Saturday, February 22, 2025 4:10 AM IST
പാലക്കുഴ: പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. പാലക്കുഴ മൃഗാശുപത്രിക്ക് സമീപം തൂങ്കല്ലേൽ ജോയിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ രണ്ട് അലമാരകളും കുത്തിത്തുറന്ന് വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
വീട് വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീട്ടിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കൂത്താട്ടുകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.