അവയവമാറ്റ ശസ്ത്രക്രിയാ വിദഗ്ധരുടെ ശില്പശാല നാളെ
1516585
Saturday, February 22, 2025 3:39 AM IST
കൊച്ചി: പുളിക്കല്‍ മെഡിക്കല്‍ ഫൗണ്ടേഷന് ആരംഭിച്ച അഡ്വാന്‍സ് സെന്റര്‍ ഫോര്‍ ട്രാന്‍സ്പ്ലാന്റ് ഇമ്യൂണോളജി ആന്‍ഡ് മോളിക്കുലാര്‍ സയന്‍സിന്റെ ആഭിമുഖ്യത്തിൽ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ളവരെ പങ്കെടുപ്പിച്ച് 23ന് ശില്പശാല നടത്തും.
കൊച്ചി മണ്‍സൂണ്‍ ഇംപ്രസില് രാവിലെ 11.30ന് കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. വി.വി. ബാക്ഷി ഉദ്ഘാടനം ചെയ്യും. 250ഓളം വിദഗ്ധര്‍ പങ്കെടുക്കും.
കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന്, നെഫ്രോളജി അസോസിയേഷന് ഓഫ് കേരള, ട്രാന്സ്ഫ്യൂഷന് മെഡിസിന് അക്കാഡമി സൊസൈറ്റി എന്നിവയുടെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.