റോഡിലെ കുഴിയിൽ വീണ് വിദേശ വനിതയ്ക്ക് പരിക്ക്
1516834
Sunday, February 23, 2025 3:40 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കമാലക്കടവിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതയ്ക്ക് പരിക്കേറ്റു. യുഎസ് സ്വദേശി അർലിൻ സ്വയർ(72)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
ഫോർട്ട്കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോട്ടലിൽ നിന്ന് പ്രദേശങ്ങൾ കാണുന്നതിനായി ഇറങ്ങിയ ഇവർ ഫോർട്ട്കൊച്ചി കടപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടെ കമാലക്കടവിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഇവരുടെ നെറ്റിയിലാണ് പരിക്കേറ്റത്.
ഇവരെ ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നിർമാണ പ്രവൃത്തികളിലെ അപാകത മൂലം പ്രദേശത്തെ നിരത്തുകളിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.