ഞാറ് നടീലുമായി കർഷകരോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
1516862
Sunday, February 23, 2025 3:57 AM IST
കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വെണ്ണിക്കുളം കട്ടച്ചിറ പാടശേഖരത്തിൽ കർഷകരോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഞാറ് നടീലിന് പാടത്തിറങ്ങി.
തിരുവാണിയൂർ പഞ്ചായത്തിന്റെയും കാർഷിക ഗ്രാമീണ വികസന സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടന്നത്.
നെൽകൃഷിയും ഞാറ് നടീലുമായി ബന്ധപ്പെട്ട് കേഡറ്റുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കാർഷിക വികസന സൊസൈറ്റി പ്രസിഡന്റ് ജോർജ് കുര്യൻ, കർഷകരായ ചന്ദ്രൻ തുടങ്ങിയവർ കൂടെനിന്ന് നടീലിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു.
എസ്പിസി പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബിനു കുര്യാക്കോസ്, ജി. ഡാലിയ എന്നിവർ നേതൃത്വം നൽകി.