അമൃതയില്‍ അന്താരാഷ്ട്ര ഉച്ചകോടി
1516594
Saturday, February 22, 2025 3:54 AM IST
കൊച്ചി: അമൃത വിശ്വവിദ്യാ പീഠം കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ്, വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാ പീഠം കാമ്പസില്‍ മാർച്ച് അഞ്ച് മുതൽ ഏഴു വരെ അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഈ മാസം 25 വരെ പ്രബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
ഉച്ചകോടിയുടെ ഭാഗമായി പാനല്‍ ചര്‍ച്ചകള്‍, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകള്, സുസ്ഥിരതയ്ക്ക് നിര്‍മിത ബുദ്ധിയുടെ പങ്ക് എന്ന വിഷയത്തില്‍ ശില്പശാല, പരിസ്ഥിതി സൗഹ്യദ ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ഉണ്ടാകും.