ചാവറ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി
1516592
Saturday, February 22, 2025 3:54 AM IST
കൊച്ചി: ചാവറ ഫിലിം സ്കൂള്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം. ചാവറ ഫിലിം സ്കൂളില്‍ ജയ കമ്മത്ത് ഉദ്ഘാടനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എം.ടിയുടെ സിനിമാക്കാലം എന്ന ഡോക്യൂമെന്ററിയുടെ അവതരണം നടന്നു.
ചാവറ ഫിലിം സ്കൂള്‍ വിദ്യാര്‍ഥികളുടെ ഹൃസ്വചിത്രമായ ഉരുള്‍, വി.കെ. സുഭാഷ് സംവിധാനം ചെയ്ത 16 എംഎം സ്റ്റോറീസ് ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിച്ചു. ഓപ്പണ്‍ ഫോറത്തില്‍ വി.കെ. സുഭാഷ്, ആനന്ദവല്ലിദേവി, പി.കെ. വേണുഗോപാലന്‍, സുരേഷ് കമ്മത്ത്, ആനന്ദ് ഗഗന് എന്നിവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ 10 മുതല്‍ മത്സര ചിത്രങ്ങളുടെ പ്രദര്‍ശനവും വൈകുന്നേരം 4.30 ന് പുരസ്കാര പഖ്യാപനവും നടക്കും. തുടര്‍ന്ന് വോയിസ് ഓഫ് ചേര്‍ത്തല അവതരിപ്പിക്കുന്ന സംഗീത നിശ. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യം.