സ്കൂൾ വാർഷികം
1516595
Saturday, February 22, 2025 3:54 AM IST
കാലടി: ആനപ്പാറ ഫാത്തിമ എൽപി സ്കൂളിന്റെ അറുപതാം വാർഷികം "ലൂമിനസ് 2 കെ 25' വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ബേസിൽ പുഞ്ചപുതുശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
റവ. ഡോ. ബെന്നി പാലാട്ടി അനുഗ്രഹ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. അങ്കമാലി എഇഒ സീന പോൾ, സ്കൂൾപ്രധാനാധ്യാപിക ഷീല ജോർജ്, സിൻസി തങ്കച്ചൻ, സിസ്റ്റർ ഫ്രാൻസിലിൻ, ദേവസിക്കുട്ടി കാവുങ്ങ , പോളച്ചൻ തിരുതനത്തിൽ, ഷിജു ആന്റണി, ആഷ്ലിൻ റോസ് ജിനോ, സിസ്റ്റർ മരിയ ജോർജ്, മാസ്റ്റർ എബിൻ ബിനു എന്നിവർ സംസാരിച്ചു.