തണ്ണീർക്കുടം പദ്ധതി നടപ്പാക്കി
1516864
Sunday, February 23, 2025 4:04 AM IST
കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ കിളികൾക്കൊരു തണ്ണീർക്കുടം പദ്ധതി നടപ്പാക്കി. ജെസിആർ, സ്കൗട്ട് ആന്‍ഡ് ഗൈഡ്, ബുൾ - ബുൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വേനൽകടുത്തതോടെ പക്ഷികൾക്ക് ആശ്വാസമായി നൂറോളം തണ്ണീർകുടം സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചത്.
കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എ. ജലീൽ തണ്ണീർക്കുടത്തിൽ വെള്ളം നിറച്ച് ഉദ്ഘാടനം നിർവഹിച്ചു. ഫോറസ്റ്റ് സീനിയർ ഗ്രേഡ് ഓഫീസർ കൃഷ്ണകുമാർ, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെൽബി എന്നിവർ നേതൃത്വം നൽകി.