രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
1516846
Sunday, February 23, 2025 3:49 AM IST
കൊച്ചി: കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തി. എസ്എച്ച് പ്രോവിന്‍സ് മാനേജരും പ്രൊവിന്ഷ്യാലുമായ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുതുശേരി, ഹെഡ്മിസ്ട്രസ് ഷാമെയിന് ലിബേറ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് വിദ്യാലയം തുടങ്ങിയതു മുതലുള്ള ചരിത്രം അവതരിപ്പിച്ചു.
സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രജത ജൂബിലിയോടനുബന്ധിച്ച് എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ 25 മാഗസിനുകളുടെയും കാക്കനാടിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെയും പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സാംസ്കാരിക പ്രകടനങ്ങളും അരങ്ങേറി.