വില്ലേജ് ഓഫീസിനു മുന്നിൽ ധർണാ സമരം നടത്തി
1516600
Saturday, February 22, 2025 3:59 AM IST
കോലഞ്ചേരി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കും ഭൂനികുതി വർധിപ്പിച്ചതിനുമെതിരേ അന്പലമേട്, പുത്തൻകുരിശ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ അന്പലമേട് മണ്ഡലം പ്രസിഡന്റ് എസ്. സുജിത്ത് സ്വാഗതം പറഞ്ഞു.
ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി സുജിത്ത് പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. തങ്കപ്പൻ, എംപി സലീം, ബാബു മത്തായി, എം.പി. ഓമനക്കുട്ടൻ, ലത്തീഫ് ചെല്ലിപ്പാടം, ജയ്സൽ ജബ്ബാർ, ജോർജ് വർക്കി, അബ്ദുൾ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.