സ്വകാര്യ വ്യക്തിയുടെ പുരയിടം പ്ലാസ്റ്റിക്ക് മാലിന്യമുപയോഗിച്ച് നികത്താൻ നീക്കം
1516850
Sunday, February 23, 2025 3:49 AM IST
ഉദയംപേരൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം അടിച്ച് നികത്താനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. 12-ാം വാർഡ് ഇ.എസ്.ധർമ്മജൻ റോഡിൽ ശനിയാഴ്ച രാവിലെയാണ് ലോറിയിൽ പ്ലാസ്റ്റിക്ക് മാലിന്യമടിച്ചത്.
ആദ്യമെത്തിയ ലോറിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം പുരയിടത്തിൽ നിക്ഷേപിച്ചതിന് ശേഷമാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്നെത്തിയ വാഹനം നാട്ടുകാർ തടയുകയായിരുന്നു. പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെസിബിയുപയോഗിച്ച് പുരയിടത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്തു.
എറണാകുളം നഗരത്തിൽ നിന്നാണ് പ്ലാസ്റ്റിക്ക് മാലിന്യമെത്തിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിൽ റിപ്പോർട്ട് നൽകിയതായും വാഹന ഉടമയ്ക്ക് പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.