കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധസമിതി
1516601
Saturday, February 22, 2025 3:59 AM IST
കോതമംഗലം : മെട്രോ സ്റ്റേഷനുകളിൽ ബിവറേജ് ഔട്ട്ലെറ്റുകളും ഐടി പാർക്കുകളിൽ മദ്യശാലകളും എലപ്പുള്ളിയിൽ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചും മദ്യവ്യാപാരം തഴച്ചുവളരുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കൂടുതൽ ജനങ്ങളെ ലഹരിയ്ക്ക് അടിമയാക്കി കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധസമിതി മുന്നറിയിപ്പ് നൽകി.
മദ്യനയം നാടിന്റെ നന്മയെ കരുതി തിരുത്തണമെന്ന് കോതമംഗലം രൂപതാ കമ്മിറ്റിയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
26ന് കോട്ടയത്ത് നടക്കുന്ന കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനത്തിൽ 100 പ്രവർത്തരെ കോതമംഗലം രൂപതയിൽ നിന്നും പങ്കെടുപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. രൂപതാ ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോണി കണ്ണാടൻ, ജോയിസ് മുക്കുടം, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോയി പടയാട്ടിൽ, സിജോ കൊട്ടാരത്തിൽ, ബിജു വെട്ടിക്കുഴ, ഇമ്മാനുവേൽ കാരക്കുന്നം, ജോമോൻ ജേക്കബ്, ഷൈനി കച്ചിറയിൽ, ജോമോൾ സജി, ജോയി പനയ്ക്കൽ,
ജിജോ ഏബ്രാഹം, നവീൻ കോട്ടയ്ക്കക്കുടി, മോൻസി മങ്ങാട്ട്, കെ.വി എണസ്റ്റ്, ജോബി ജോസഫ്, ജോസ് കൈതമന, ജോർജ് കൊടിയാറ്റ്, സുനിൽ സോമൻ, പോൾ കോങ്ങാടൻ, ജിജു വടക്കേക്കുടി, മാർട്ടിൻ കീഴേമാടൻ എന്നിവർ പ്രസംഗിച്ചു.