ലൈഫ് ചേഞ്ചേഴ്സ് ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു
1516590
Saturday, February 22, 2025 3:54 AM IST
അങ്കമാലി: പ്രഫഷണല്‍ അസോസിയേഷന് ഫോര്‍ ഗ്ലോബല്‍ കമ്യൂണിറ്റി എന്ഹാന്സ്മെന്റിന്റെ (പാഗ്സ്) നേതൃത്വത്തില്‍ ലൈഫ് ചേഞ്ചേഴ്സ് ബിസിനസ് കോണ്‍ക്ലേവ് നടത്തി. ഭാവി ബിസിനസ് വിജയതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത കോൺക്ലേവ് റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതി അഭിഭാഷകന് അഡ്വ. അവനീഷ് കോയിക്കര, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മുഹമ്മദ് സാജിദ്, വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്, പബ്ലിക് സ്പീക്കിംഗ് കോച്ച് പി. നിതിന്‍, ബിസിനസ് ഡവലപ്മെന്റ് കാറ്റലിസ്റ്റ് സി.എ. റസാഖ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി ബോര്‍ഡ് ഓംബുഡ്സ്മാനും സിയാല്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.സി.കെ. നായർ അവാര്‍ഡ് സമര്‍പ്പണം നടത്തി. പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ജോണ്‍ കുര്യാക്കോസ് ഡെന്റ്കെയര്‍, ഡി. പ്രമേഷ് കുമാര്‍, കുര്യന് ഏബ്രഹാം, ടോണി ജോണ്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
വിവിധ മേഖലകളിലെ മികവിന് ഫിസാറ്റ് ബിസിനസ് സ്കൂൾ, കോഡ് കാരക്ട്സ് ടെക്നോളജീസ്, ഫെഡറല്‍ ബാങ്ക് കസ്റ്റമര്‍ കെയര്‍ അസോസിയേറ്റ് കെ.എസ്. ബിന്നി എന്നിവർ പുരസ്കാരങ്ങൾ നേടി.
ബിസിനസ് ജേർണലിസത്തിലെ മികവിന് മാധ്യമ പ്രവർത്തകരായ സജി മുളന്തുരുത്തി, പ്രദീപ് ജോസഫ്, അനില്‍കുമാര്‍ ശര്‍മ, ഷാജി ഇടപ്പള്ളി, ക്രിസ്റ്റീന ചെറിയാന് എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പാഗ്സ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ വി.എസ്. ദിലീപ്കുമാര്, ഓര്‍ഗനെസര്‍ എ.എച്ച്. വില്‍ഫ്രഡ്, സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ഡോ. ജോജു സി. അക്കര എന്നിവര്‍ പ്രസംഗിച്ചു.