മോഷണശ്രമത്തിന് അറസ്റ്റിൽ
1516591
Saturday, February 22, 2025 3:54 AM IST
പെരുന്പാവൂർ: മോഷണശ്രമത്തിന് ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ജാർഖണ്ഡ് കലേൻപുര് വിൽകല്യാൺപുര് തൗസീഫ് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പകലായിരുന്നു സംഭവം.
പെരുമ്പാവൂർ സ്വദേശിയുടെ പി.പി. റോഡിലെ എസ്ബിഐയ്ക്ക് സമീപം വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, സുഭാഷ് തങ്കപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.