അഖില കേരള വോളി ടൂർണമെന്റ്: നൈപുണ്യ കോളജ് ജേതാക്കൾ
1516582
Saturday, February 22, 2025 3:39 AM IST
ആലുവ : ഇരുപത്തിയൊൻപതാമത് മോൺ. അഗസ്റ്റിൻ മാവേലി മെമ്മോറിയൽ അഖില കേരള വോളിബോൾ ചാമ്പ്യൻഷിപ്പിൽ അങ്കമാലി നൈപുണ്യ കോളജ് ജേതാക്കളായി. ആതിഥേയരായ സെന്റ് സേവ്യേഴ്സ് കോളജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നൈപുണ്യ വിജയികളായത്.
സ്കോർ 17-25, 25-23, 25-22, 25-20. സമാപനസമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. എറണാകുളം അഡ്വക്കേറ്റ് ജനറൽ ഓഫീസ് സെഷൻ ഓഫീസർ നീത റാഫി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
മികച്ച താരമായി നൈപുണ്യ കോളജിലെ അനന്യ വിനോദിനെ തെരഞ്ഞെടുത്തു. സെന്റ് സേവ്യേഴ്സ് കോളജിലെ കാർത്തി സി. പ്രദീഷ് മികച്ച അറ്റാക്കർ ആയും കെ. അരുണിമ ബെസ്റ്റ് ഓൾ സെറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.