മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ യുവതി പിടിയിൽ
1516836
Sunday, February 23, 2025 3:40 AM IST
മരട്: കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ യുവതി പിടിയിൽ. വൈറ്റിലയിൽ വാടകയ്ക്ക് താമസിക്കുന്ന നസിയ(45) ആണ് പിടിയിലായത്. ഇവർക്കതിരെ മെട്രോ പൊലീസ് കേസെടുത്തു.
കൊച്ചി മെട്രോയുടെ തൈക്കൂടം മെട്രോ സ്റ്റേഷനിലാണ് മാലിന്യം തള്ളിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യാത്രക്കാരി എന്ന വ്യാജേന ട്രോളി ബാഗിൽ മാലിന്യമെത്തിച്ചതിന് ശേഷം ഇവർ സ്റ്റേഷനിലെ ശുചിമുറിയിൽ ഉപേക്ഷിക്കുകയായിരുന്നു.