ബജറ്റ് നിർദേശങ്ങൾക്കായി ബോക്സുകൾ സ്ഥാപിച്ചു
1516845
Sunday, February 23, 2025 3:49 AM IST
മരട്: മരട് നഗരസഭ 2025-26 വർഷത്തെ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി നഗരസഭാ പ്രദേശത്തെ പൊതുജനങ്ങളിൽ നിന്നും ബജറ്റ് നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി ബോക്സുകൾ സ്ഥാപിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു.