ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ
1516849
Sunday, February 23, 2025 3:49 AM IST
പെരുമ്പാവൂർ: ഏഴുഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈനെ(33)യാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.
കുറുപ്പുംപടി നങ്ങേലിപ്പടിയിലുള്ള ടിംബർ ലാൻഡ് കമ്പനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കമ്പനിയിലെ ജോലിക്കാരനും ലേബർ സപ്ലൈ ചെയ്യുന്ന കോൺട്രാക്ടറുമാണ് പ്രതി. ഇതിന്റെ മറവിലാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
ഒരു ബോട്ടിലിന് 700 രൂപ മുതൽ ആയിരം രൂപ വരെ നിരക്കിലാണ് കച്ചവടം. രഹസ്യ വിവരത്തെത്തുടർന്ന് കുറച്ചുനാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.വില്പനയ്ക്കുള്ള ബോട്ടിലുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.