കോ​ത​മം​ഗ​ലം: ഓ​ൾ കേ​ര​ള മാ​ർ​ബി​ൾ​സ് ആ​ൻ​ഡ് ടൈ​ൽ​സ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​നം 24ന് ​കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കും. രാ​വി​ലെ 10ന് ​ജെ.​വി. ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും സം​സ്ഥാ​ന വെ​ൽ​ഫെ​യ​ർ ബോ​ർ​ഡം​ഗ​വു​മാ​യ എ​ൽ​ദോ​സ് കാ​രി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്വാ​ഗ​ത​സം​ഘം ട്ര​ഷ​റ​ർ കെ.​ജി. വി​നു അ​നു​ശോ​ച​നം പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ൻ പീ​റ്റ​ർ, സ്വാ​ഗ​ത​സം​ഘം അം​ഗം അ​നൂ​പ് മോ​ഹ​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സം​ഘ​ട​ന​യും തൊ​ഴി​ലാ​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ എ​ച്ച്എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി​യും, ജീ​വ​ൻ​നി​ധി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ​ജ​യ​ൻ മ​ല​യി​ൻ​കീ​ഴും ക്ലാ​സു​ക​ൾ ന​യി​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് കൊ​ല്ലം ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കും. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​റും സം​സ്ഥാ​ന വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം. മ​കേ​ഷ്, സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ജി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.