തിരുനാൾ
1516583
Saturday, February 22, 2025 3:39 AM IST
പാറത്തെറ്റ പള്ളിയിൽ
കാലടി : കാഞ്ഞൂർ പാറത്തെറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടിയേറ്റി. ഫാ. ജെയിംസ് പനവേലി മുഖ്യ കാർമികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് 5.30 ന് കപ്പേളയിൽ കൊടിയേറ്റ്. തുടർന്ന് ആഘോഷമായ പാടുകുർബാന എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് കപ്പേളയിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.
നാളെ രാവിലെ ഒന്‍പതിന് വീടുകളിലേക്ക് അമ്പു പ്രദക്ഷിണം. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം ലദീഞ്ഞ് എന്നിവ നടക്കും. രാത്രി ഒന്‍പതിന് ഫ്രണ്ട്സ് ഓഫ് പാറത്തെറ്റ സ്പോൺസർ ചെയ്യുന്ന കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന സുപ്പർഹിറ്റ് ഗാനമേളയും നടക്കും.
തിരുമുടിക്കുന്ന് പള്ളിയിൽ
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു. ഇന്നലെ വൈകിട്ട് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി തിരുനാള്‍ കൊടിയേറ്റി.
ഇന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍. രാവിലെ 06.30ന് കുർബാന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, നിത്യസഹായ മാതാവിന്റെ നൊവേന, രാവിലെ ഏഴിന് കുർബാന തുടര്‍ന്ന് പള്ളിയില്‍നിന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കല്‍. വൈകിട്ട് 05.15ന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം. തുടര്‍ന്ന് പ്രദക്ഷിണം.
നാളെ ഞായർ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍. രാവിലെ 06.45നും 09.30നും വിശുദ്ധ കുര്‍ബാന. വൈകിട്ട് 05.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പ്രസംഗം. തുടർന്ന് പ്രദക്ഷിണം. തിങ്കള്‍ വൈകിട്ട് ആറിന് മരിച്ചവരുടെ ഓര്‍മയ്ക്കായി പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. തുടർന്ന് കാഞ്ഞിരപ്പള്ളി അമല തീയ്യറ്റേഴ്സിന്റെ നാടകം ' തച്ചൻ'.