എംഡിഎംഎയുമായി പേഴയ്ക്കാപ്പള്ളി സ്വദേശി പിടിയിൽ
1516870
Sunday, February 23, 2025 4:05 AM IST
മൂവാറ്റുപുഴ: എംഡിഎംഎയുമായി പേഴയ്ക്കാപ്പള്ളി സ്വദേശി യുവാവ് പാലക്കാട് പോലീസ് പിടിയിൽ. മുടവൂർ പേഴയ്ക്കാപ്പള്ളി മേലേപ്പറന്പിൽ മുഹമ്മദ് റിയാസ് (25)ആണ് 29.330 ഗ്രാം എംഡിഎംഎയുമായി ആലത്തൂരിൽ പിടിയിലായത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം ആലത്തൂർ പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുവരുകയായിരുന്ന എംഡിഎംഎയുമായി പ്രതി പിടിയിലായത്.
ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി. ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ,
സബ് ഇൻസ്പെക്ടർ വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.