എൻസിസി പാസിംഗ് ഔട്ട് പരേഡ്
1516604
Saturday, February 22, 2025 3:59 AM IST
വാഴക്കുളം: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ നാഷണൽ കേഡറ്റ് കോർപ്സ് പാസിംഗ് ഔട്ട് പരേഡ് നടത്തി. ക്യാപ്റ്റൻ ഡോ. പ്രജീഷ് സി. മാത്യു സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു.
സർജന്റ് എം.എസ്. കൃഷ്ണപ്രിയ പരേഡിനു നേതൃത്വം നൽകി. കോർപറൽ ഗോഡ്സണ്‍ സിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ്, ജോസഫ് സക്കറിയാസ്, സജി പൗലോസ്, ജിയോ റെജി, കലൂർ സെന്റ് ജോണ്‍സ് യുപി സ്കൂൾ പ്രധാനാധ്യാപിക ടോംസി ജോർജ്, അധ്യാപിക ബനറ്റ് ജോബി തുടങ്ങിയവർ പ്രസംഗിച്ചു