കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
1516615
Saturday, February 22, 2025 4:10 AM IST
പെരുമ്പാവൂർ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസം സ്വദേശി അർഫൻ അലി(28)നെയാണ് പെരുമ്പാവൂർ എക്സൈസ് സംഘം സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ ആറോടെ ഇയാൾ പിടിയിലാകുന്നത്.
അസി.എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി. അരുൺ കുമാർ, വിഷ്ണു എസ്. ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.