പാതിവില തട്ടിപ്പ്: പ്രതിഷേധ യോഗം നടത്തി
1516607
Saturday, February 22, 2025 3:59 AM IST
മൂവാറ്റുപുഴ: വുമണ്‍ ഓണ്‍ വീൽസ് പദ്ധതിയുടെ മറവിൽ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജി മോൾ ഉദ്ഘാടനം ചെയ്തു. തട്ടിപ്പിന് കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുക, തട്ടിപ്പിന് നേതൃത്വം നൽകിയ അനന്തുകൃഷ്ണൻ അടക്കമുള്ളവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുക, തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്.