വാക്കത്തണ്‍ നടത്തി
1516606
Saturday, February 22, 2025 3:59 AM IST
കോതമംഗലം: ഓൾ കേരള ഹങ്കർ ഫ്രീ ഹോസ്പിറ്റൽ കാന്പയിന്റെ ഭാഗമായി പുതുപ്പാടി മരിയൻ അക്കാദമി എംബിഎ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വാക്കത്തണ്‍ നടത്തി.
ആന്റണി ജോണ്‍ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ തിങ്കളാഴ്ചയും ഭക്ഷണം എത്തിക്കുന്ന പ്രവർത്തനമായ മണ്‍ഡേ മീൽ പ്രോഗ്രാം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ മുന്നോടിയായാണ് വാക്കത്തണ്‍ സംഘടിപ്പിച്ചത്.
ഓൾ കേരള ഹങ്കർ ഫ്രീ ഹോസ്പിറ്റൽ കാന്പയിൻ മാർച്ച് ഒന്നു മുതൽ 20 വരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംഘടിപ്പിക്കും.
കോതമംഗലം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. തോമസ്, കെ.എ. നൗഷാദ്, നഗരസഭാംഗം റിൻസ് റോയ്, എംബിഎ വകുപ്പ് തലവൻ എൽദോ എം. ബേബി, കോളജ് സ്റ്റാഫ് സെക്രട്ടറി സി.എസ്. ശ്യാം, സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർമാരായ പി.എം. അൽത്താഫ്, എൻ.എസ്. അൽത്താഫ്, ആൻ. ലിൻസ് എന്നിവരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.