നിയന്ത്രണംവിട്ട കാർ ഓട്ടോയും വൈദ്യുത പോസ്റ്റും തകർത്തു
1516616
Saturday, February 22, 2025 4:10 AM IST
പള്ളുരുത്തി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും വൈദ്യുത പോസ്റ്റും ഇടിച്ച് തകർത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുമ്പളങ്ങി കണ്ടത്തിപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
കുമ്പളങ്ങിയിൽ നിന്ന് പെരുമ്പടപ്പിലേക്ക് വരികയായിരുന്നു കാർ.അപകടത്തിൽ ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും, കാറിന്റെ മുൻ വശവും തകർന്നിട്ടുണ്ട്. സമീപത്തെ വീടിന്റെ മതിലും തകർന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്നത് കോഴിക്കോട് താമരശേരി സ്വദേശിയാണെന്നാണ് പറയുന്നത്. ഇയാളെ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഏറെ നേരം വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി തകർന്ന പോസ്റ്റ് മാറ്റിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.