ജില്ലാ സമ്മേളനം നാളെ
1516867
Sunday, February 23, 2025 4:04 AM IST
കോതമംഗലം: ഓൾ കേരള മാർബിൾസ് ആന്‍ഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കോതമംഗലത്ത് നാളെ നടക്കും. രാവിലെ 10ന് ജെ.വി ഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാനും സംസ്ഥാന വെൽഫെയർ ബോർഡംഗവുമായ എൽദോസ് കാരിപ്ര അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ട്രഷറർ കെ.ജി. വിനു അനുശോചനം പ്രമേയം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജോമോൻ പീറ്റർ, സ്വാഗതസംഘം അംഗം അനൂപ് മോഹൻ എന്നിവർ സമ്മേളന പ്രമേയങ്ങൾ അവതരിപ്പിക്കും.
സംഘടനയും തൊഴിലാളികളും എന്ന വിഷയത്തിൽ എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടിയും ജീവൻനിധി സംബന്ധിച്ച് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജയൻ മലയിൻകീഴും ക്ലാസുകൾ നയിക്കും. സംസ്ഥാന സെക്രട്ടറി മനോജ് കൊല്ലം ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.