400 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ ദമ്പതികൾ പിടിയിൽ
1516617
Saturday, February 22, 2025 4:10 AM IST
വൈപ്പിൻ: 400 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികളായ ദന്പതികളെ എക്സൈസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ഗൗതം സർക്കാർ (30), ആസാം സ്വദേശിനി ലക്ഷി ബാരിക്ക് ബർമൻ എന്നിവരാണ് അറസ്റ്റിലായത്.
മുനമ്പം മിനി ഫിഷിംഗ് ഹാർബർ പരിസരത്തുള്ള കെട്ടിടത്തിൽ മട്ടാഞ്ചേരി എക്സൈസ് സിഐ പി.കെ. ജയപ്രകാശിന്റെ നേതൃത്വത്തിൽ ഞാറക്കൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.