മെട്രോ സ്റ്റേഷനിൽ മദ്യ ഷോപ്പ്: പ്രതിഷേധവുമായി കോൺഗ്രസ്
1516852
Sunday, February 23, 2025 3:49 AM IST
തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷനുകളിൽ ബെവ്കൊ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള നീക്കത്തിനെതിരെ തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കോട്ടെ മെട്രോ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. ബോബൻ അധ്യക്ഷത വഹിച്ചു. ആർ. വേണുഗോപാൽ, പി.സി. പോൾ, എം.എൽ. സുരേഷ്, ദേവിപ്രിയ ഉണ്ണികൃഷ്ണൻ, പി.ബി. സതീശൻ, ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.