സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു
1516770
Saturday, February 22, 2025 10:14 PM IST
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജിന് സമീപം വാഹനാപകടത്തിൽ മുണ്ടംപാലം ചൂരക്കോട്ടായിമൂല ഷമീറിന്റെ ഭാര്യ ബുഷറബീവി (40) മരിച്ചു.
എൻഎഡി ഭാഗത്തേക്ക് പോയിരുന്ന യുവതിയുടെ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽനിന്നു വന്ന കാറിൽ ഇടിച്ചായിരുന്നു അപകടം. കോണ്ക്രീറ്റ് റോഡും കട്ട വിരിച്ച റോഡും തമ്മിൽ ഉയര വ്യത്യാസമുള്ളിടത്ത് വച്ചായിരുന്നു സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത്. അപകടത്തെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിവൈഎഫ്ഐ തൃക്കാക്കര നോർത്ത് മേഖല വൈസ് പ്രസിഡന്റും തൃക്കാക്കര നഗരസഭ അഞ്ചാം ഡിവിഷൻ കുടുംബശ്രീ എഡിഎസ് സെക്രട്ടറിയുമാണ് ബുഷറബീവി. ഇന്നു രാവിലെ 11.30 മുതൽ മുണ്ടംപാലത്തെ ഭവനത്തിൽ പൊതുദർശനമുണ്ടായിരിക്കും. കബറടക്കം ഇന്ന് ഒന്നിന് തൃക്കാക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ.