കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനവും ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് വിതരണവും
1516588
Saturday, February 22, 2025 3:39 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാതാരം ഹരിശ്രീ അശോകന് അനുഭവം വിവരിച്ച് ഉപഭോക്തൃസന്ദേശം നല്കി. എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തി.
ഡോ. പി.എസ്. ബിജു അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യാതിഥിയായി. ഹരിത കേരള മിഷന്റെ ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് മന്ത്രി കോളേജിനു സമര്‍പ്പിച്ചു. കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റാണ് പരിപാടി സംഘടിപ്പിച്ചത്.