അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം ആചരിച്ചു
1516860
Sunday, February 23, 2025 3:57 AM IST
പുത്തൻകുരിശ്: ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് അപ്പോസ്തോലൻ എഡി 37ൽ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ പാത്രിയർക്കാ ദിനമായി യാക്കോബായ സുറിയാനി സഭ ആചരിച്ചു. പാത്രിയർക്കാ ദിനത്തിന്റെ ഭാഗമായി സഭയുടെ ദൈവാലയങ്ങളിൽ കുർബാനയും പാത്രിയർക്കാ പതാക ഉയർത്തലും പാത്രിയർക്കാ ദിന അനുസ്മരണവും നടന്നു.
തിരുവാങ്കുളം സെന്റ് ജോർജ് കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് മലങ്കര മെത്രാപ്പോലീത്ത പാത്രിയർക്കാ ദിന സന്ദേശം നൽകി.