ആരക്കുന്നം സെന്റ് ജോർജ് വലിയപള്ളിയിൽ കല്ലിട്ട പെരുന്നാൾ
1516842
Sunday, February 23, 2025 3:40 AM IST
മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ കല്ലിട്ട പെരുന്നാളും ഇടവക സംഗമവും ഇന്ന് നടക്കും. 6.45ന് പ്രഭാത പ്രാർഥന, 7.30ന് മൂന്നിന്മേൽ കുർബാന, ഒന്പതിന് പ്രസംഗം, കൈമുത്ത്, സെമിത്തേരിയിലുള്ള പ്രദക്ഷിണം. 9.30ന് നേർച്ച.
വൈകുന്നേരം 3.30ന് കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലുള്ള റാലി, അഞ്ചിന് പൊതുസമ്മേളനം-നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശതാബ്ദി സ്മരണിക പ്രകാശനം ചെയ്യും. തുടർന്ന് കലാപരിപാടികൾ.