പേപ്പതിപ്പാറ റോഡിന് മൂന്നു കോടി
1516863
Sunday, February 23, 2025 4:04 AM IST
പിറവം: നിയോജകമണ്ഡലത്തിലെ പേപ്പതിപ്പാറ റോഡ് നവീകരിക്കുന്നതിന് 2025ലെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. തിരുവാങ്കുളത്തുനിന്ന് ആരംഭിക്കുന്ന പേപ്പതിപ്പാറ റോഡ്, ചോറ്റാനിക്കര ദേവീ ക്ഷേത്രം വഴി ശബരിമലയിലേക്കുള്ള പ്രധാന പാതയാണ്.
റോഡിൽ തിരുവാങ്കുളം - ചോറ്റാനിക്കര - വട്ടക്കുന്ന് ഭാഗം നവീകരിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡ് പൂർണമായും തകർന്നു കിടക്കുന്നതിനാൽ പൊതുമരാമത്ത് മന്ത്രിക്ക് എംഎൽഎ കത്ത് നൽകിയിരുന്നു.