മാർപാപ്പയുടെ രോഗ സൗഖ്യത്തിനായി പ്രാർഥന നടത്തി
1516589
Saturday, February 22, 2025 3:54 AM IST
അങ്കമാലി: ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ) അതിരൂപതാ സമിതി അങ്കമാലിയിൽ സൗഖ്യദായ ജപമാല പ്രാർഥന നടത്തി.
കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പറേക്കാട്ടിൽ, ട്രഷറർ പോൾസൺ കുടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ, അൽമായ നേതാക്കളായ ഷിജു സെബാസ്റ്റ്യൻ കെ.ഡി. വർഗീസ്, പൗലോസ് കീഴ്ത്തറ,
ഷൈജൻ തോമസ് , ആന്റോ പല്ലിശേരി, ജോസ് വർക്കി, ബിജു നെറ്റിക്കാടൻ , എൻ. പി. ആൻ്റണി,ബൈജു തച്ചിൽ, ഡേവീസ് ചൂരമന, വർഗീസ് ഇഞ്ചിപറമ്പിൽ, ബാബു സെബാസ്റ്റ്യൻ, ഇ.പി. വർഗീസ് എന്നിവർ പ്രാർഥനാ കർമങ്ങൾക്ക് നേതൃത്വം നൽകി.