ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ്
1516603
Saturday, February 22, 2025 3:59 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
കോതമംഗലം ബ്ലോക്കിലെ വിവിധ സിഡിഎസിലെ കുടുംബശ്രീ/ഓക്സിലറി അംഗങ്ങൾക്ക് തൊഴിൽ വികസന മേഖലയിൽ അവരുടെ കാര്യശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയാണ് ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ്.
വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുകയും അവർക്ക് അവരുടെ അഭിരുചിക്കും താല്പര്യത്തിനും അനുസരിച്ച് പ്രാദേശീക സാധ്യതകൾ ഉപയോഗപ്പെടുത്തി ഉപജീവനം കണ്ടെത്തുന്നതിനുള്ള സഹായം നൽകുകയാണ് പരിശീലന പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. ചെയർപേഴ്സണ് ഓമന രമേശ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി, സ്ഥിരംസമിതി അധ്യക്ഷൻ ജോമി തെക്കേക്കര എന്നിവർ പ്രസംഗിച്ചു.