കാറിടിച്ച് തട്ടുകട തകർന്നു
1516605
Saturday, February 22, 2025 3:59 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം ടൗണിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി തട്ടുകട തകർത്തു.
ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു അപകടം. രാത്രി മാത്രം പ്രവർത്തിക്കുന്ന കടയാണിത്. അപകടത്തിൽ കട പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയുന്നു.