രണ്ട് റോഡുകളുടെ നവീകരണം: എട്ട് കോടി അനുവദിച്ചു
1516861
Sunday, February 23, 2025 3:57 AM IST
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകൾ ആധുനിക നിലവാരത്തിൽ (ബിഎം ആന്റ് ബിസി) നവീകരിക്കുന്നതിനായി എട്ട് കോടി അനുവദിച്ചതായി ആന്റണി ജോണ് എംഎൽഎ അറിയിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽനിന്ന് ആരംഭിച്ച് തങ്കളം - മലയിൻകീഴ് ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്ന (ആലുമ്മാവ് - കുരൂർ) റോഡിന് 4.5 കോടിയും എംഎ കോളജ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് കോഴിപ്പിള്ളി ജല അഥോറിറ്റി ഓഫീസിന് മുന്നിൽ എത്തിച്ചേരുന്ന (എംഎ കോളജ് - എം.പി. വർഗീസ്) റോഡിന് 3.5 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.