ലോക സാമൂഹിക നീതി ദിനാഘോഷം സംഘടിപ്പിച്ചു
1516586
Saturday, February 22, 2025 3:39 AM IST
അങ്കമാലി: സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് വിൻസെൻഷ്യൽ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സ്വത്തു ഭാഗം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റിയും അതുമായി ബന്ധപ്പെട്ട അവകാശങ്ങളെപ്പറ്റിയും ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെയും വിവിധങ്ങളായ പീഡനങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയുള്ള നിയമ സംവിധാനങ്ങളെയും കുറിച്ചുള്ള ബോധവത്കരണ സെമിനാറാണ് വയോജനങ്ങൾക്കായി സംഘടിപ്പിച്ചത്.
മേരീമാതാ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് ഡയറക്ടർ ഫാ. ഡിബിൻ പെരിഞ്ചേരി അധ്യക്ഷത വഹിച്ചു. മേരീമാതാ പ്രൊവിൻസിന്റെ മിഷൻ, സോഷ്യൽ ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് കൗൺസിലിർ ഫാ. ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സാജി ജോസഫ് ബോധവത്കരണ സെമിനാർ നയിച്ചു.