അവശ്യസാധനങ്ങൾ ലഭ്യമാവുന്നില്ല : റേഷൻ കടയ്ക്കു മുന്നിൽ ധർണ നടത്തി
1516854
Sunday, February 23, 2025 3:57 AM IST
മഞ്ഞപ്ര: റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം ഉപക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായഹ്ന ധർണ നടത്തി.
മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉള്ള ആറ്റാഞ്ചേരി കവലയിലെ എആർഡി 135-ാംനമ്പർ റേഷൻ കടയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സായഹ്ന ധർണ ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോസൺ വി. ആന്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് സിജു ഈരാളി, സെക്രട്ടറി ഡേവീസ് മണവാളൻ , മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ ഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോമ്പിൻസ് , ഡികെടിഎഫ് ബ്ലോക്ക് പ്രസിഡന്റ് ബിജു നെറ്റിക്കാടൻ,
പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി. സെബാസ്റ്റ്യൻ, ബൈജു കോളാട്ടുകുടി , കെ. സോമശേഖരൻ പിള്ള, ജോയ് അറയ്ക്ക, പൗലോസ് കീഴ്ത്തറ, ജോസ് അരീക്കൽ, ജോൺസൺ എലിഞ്ഞേലി, സോമൻ വാഴ്വേലിൽ, എം.ഇ. സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ഷൈജു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.