ഭൂനികുതി വർധന; പ്രതിഷേധ ധർണ നടത്തി
1516265
Friday, February 21, 2025 4:31 AM IST
ഇലഞ്ഞി: സംസ്ഥാന സർക്കാരിന്റെ ഭൂനികുതി കൊള്ളയ്ക്കെതിരെ ഇലഞ്ഞി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. പിറവം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. ജോസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് കെ.ജി. ഷിബു, തോമസ് ജോണ്, ടി.ജി. കുട്ടപ്പൻ, വിജി കുരിക്കാട്ട്പാറ, പി.എം. ചാക്കപ്പൻ, ഷേർളി ജോയി, ജീനി ജിജോയി, സുജിതാ സദൻ, ജോയി പോൾ, ബേബിച്ചൻ മൂലയിൽ, ബിനോജ് കുര്യക്കോസ്, ബോബൻ പാറക്കണ്ടം എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ഭൂനികുതി ഭീകരതയ്ക്കെതിരെ പായിപ്ര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. ഷാൻ പ്ലാക്കുടി അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കെതിരെയും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനെതിരെയും കെപിസിസി ആഹ്വാന പ്രകാരം ആയവന മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഏനാനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗംവും മുൻ എംഎൽഎയുമായ ജോസഫ് വാഴക്കൻ ഉദ്ഘാടനം നിർവഹിച്ചു. ആയവന മണ്ഡലം പ്രസിഡന്റ് ടി.സി. ആയ്യപ്പൻ അധ്യക്ഷത വഹിച്ചു.