ലോക റേഡിയോ ദിനം ആചരിച്ചു
1516580
Saturday, February 22, 2025 3:39 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് കമ്യൂണിറ്റി റേഡിയോയുടെ ആഭിമുഖ്യത്തില്‍ ലോക റേഡിയോ ദിനം ആചരിച്ചു.
വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. സുജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ് എഫ്എം ക്രീയേറ്റീവ് ഹെഡ് റാഫി മുഖ്യാതിഥിയായിരുന്നു.
സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. സജിമോള്‍ അഗസ്റ്റിന്, റേഡിയോ കൊച്ചി 90 എഫ്എം സ്റ്റേഷന് ഡയറക്ടര്‍ സി.കെ. കൃഷ്ണകുമാര്‍, ഭവ്യ രാജേഷ്, തനിസി ബാല, അബിയ മിറിയം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് ആര്‍ജെ ഹണ്ട് മത്സരത്തില്‍ വിജയിയായ കളമശേരി സെന്റ് പോള്‍സ് കോളജിലെ ടെസി പ്രിന്‍സിന് സമ്മാനം നല്കി.