ഐസാറ്റിൽ വൈദ്യുത സുരക്ഷാ സെമിനാർ
1516258
Friday, February 21, 2025 4:31 AM IST
കളമശേരി: ഐസാറ്റ് എൻജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥികൾക്കായി വൈദ്യുത സുരക്ഷയെപ്പറ്റി സെമിനാർ നടത്തി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എം.എം. മിനി അസിസ്റ്റന്റ് ഇൻസ്പെക്ടർ ഡോ. ലികിന്റെ സൈമൺ എന്നിവർ പ്രഭാഷണം നടത്തി.
വീടുകളിൽ ഏതെല്ലാം രീതിയിൽ വൈദ്യുതിസുരക്ഷ ഉറപ്പാക്കാം എന്ന് വിവരിക്കുകയും വിവിധ വൈദ്യുത അപകടങ്ങളുടെ കാരണങ്ങളും അത് ഏത് രീതിയിൽ മറികടക്കാം എന്നും ഉദാഹരണസഹിതം സെമിനാറിൽ വിശദീകരിച്ചു.