മഹിളാ കോണ്‍ഗ്രസ് സാഹസ് യാത്ര ജില്ലയില്‍ പര്യടനമാരംഭിച്ചു
1516260
Friday, February 21, 2025 4:31 AM IST
പോത്താനിക്കാട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹിളാ സാഹസ് യാത്രയുടെ ജില്ലയിലെ പര്യടനം ഇന്നലെ ആരംഭിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ കിഴക്കേ അതിര്‍ത്തിയായ പനങ്കരയില്നിന്ന് ആരംഭിച്ച യാത്ര ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, എസ്. അശോകന്, കെ.എം. സലിം, സുഭാഷ് കടയ്ക്കോട്, സാബു ജോണ്‍, സനില സിബി, റാണിക്കുട്ടി ജോര്‍ജ്, ആശ ജിമ്മി, റോബിന് ഏബ്രഹാം, ഷാജി സി. ജോണ്‍, ബിജി സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.