കെ.എം. നാസർ മികച്ച തഹസിൽദാർ
1516266
Friday, February 21, 2025 4:31 AM IST
കോതമംഗലം: സംസ്ഥാന റവന്യൂ വകുപ്പ് മികച്ച തഹസിൽദാരായി കോതമംഗലം സ്വദേശി കെ.എം. നാസറിനെ തെരഞ്ഞെടുത്തു. ചേർത്തല താലൂക്ക് ഓഫീസിലെ തഹസീൽദാരാണ്. നേരത്തെ മികച്ച വില്ലേജ് ഓഫീസർ (പോത്താനിക്കാട്), മികച്ച എൽആർ തഹസിൽദാർ (കോതമംഗലം) എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്.
കോതമംഗലം നേര്യമംഗലം കിഴക്കേൽ കുടുംബാംഗമാണ് കെ.എം. നാസർ. ഭാര്യ: ഫെമിന. മക്കൾ: മീര, ആദം.